Connect with us

National

കശ്മീരില്‍ നുഴഞ്ഞുകയറ്റ ശ്രമം സൈന്യം പരാജയപ്പെടുത്തി; രണ്ട് തീവ്രവാദികളെ വധിച്ചു

Published

|

Last Updated

കശ്മീര്‍: ജമ്മു കശ്മീരില്‍ സൈന്യം വന്‍ നുഴഞ്ഞുകയറ്റ ശ്രമം പരാജയപ്പെടുത്തി. കുപ്‌വാര ജില്ലയിലെ മാച്ചില്‍ സെക്ടറിലാണ് സംഭവം. രണ്ട് തീവ്രവാദികളെ സൈന്യം വധിച്ചു. ഏറ്റുമുട്ടല്‍ തുടരുകയാണ്.

നേരത്തെ, അര്‍ണിയ സെക്ടറില്‍ പാക്കിസ്ഥാന്‍ വെടിനിര്‍ത്തല്‍ കരാര്‍ ലംഘിച്ചു. അര്‍ധ രാത്രി മുതല്‍ തുടങ്ങിയ പ്രകോപനം കാലത്ത് 6.45വരെ നീണ്ടു. ആര്‍ക്കും പരുക്കേറ്റിട്ടില്ല. ബിഎസ്എഫ് പോസ്റ്റുകള്‍ ലക്ഷ്യമിട്ടായിരുന്നു ആക്രമണം. ശക്തമായ തിരിച്ചടി നല്‍കിയതായി സൈനിക ഉദ്യോഗസ്ഥര്‍ അറിയിച്ചു.

---- facebook comment plugin here -----

Latest