നൈജീരിയയില്‍ ബോട്ട് മുങ്ങി 33 പേര്‍ മരിച്ചു 

Posted on: September 16, 2017 9:37 am | Last updated: September 16, 2017 at 9:37 am
SHARE

അബുജ: വടക്കുപടിഞ്ഞാറന്‍ നൈജീരിയയിലെ നൈജര്‍ നൈദിയില്‍ ബോട്ട് മുങ്ങി 33 പേര്‍ മരിച്ചു. 84 പേരെ രക്ഷപ്പെടുത്തി. നിരവധി പേരെ കാണാതായി. ഇവര്‍ക്കായി തിരച്ചില്‍ തുടരുകയാണ്. കെബി സംസ്ഥാനത്തെ ലോലോ ഗ്രാമത്തിലാണ് അപകടമുണ്ടായത്.

അമിതഭാരത്തെ തുടര്‍ന്ന് ബോട്ട് മുങ്ങുകയായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്. 70 യാത്രക്കാരെ ഉള്‍ക്കൊള്ളുന്ന ബോട്ടില്‍ 150 പേരാണ് യാത്ര ചെയ്തത്. യാത്രക്കാരില്‍ ഏറെയും കുട്ടികളായിരുന്നു.