എക്‌സൈസ് തീരുവ : രജിസ്ട്രേഷന്‍ ഞായറാഴ്ച മുതല്‍

Posted on: September 15, 2017 3:12 pm | Last updated: September 15, 2017 at 3:12 pm

ദുബൈ:എക്‌സൈസ് തീരുവ ഏര്‍പെടുത്തുന്നതിന് മുന്നോടിയായി വാണിജ്യ സ്ഥാപനങ്ങളുടെ രെജിസ്‌ട്രേഷന്‍ ഫെഡറല്‍ ടാക്‌സ് അതോറിറ്റി ഞായറാഴ്ച ആരംഭിക്കും. അതോറിറ്റിയുടെ വെബ്സൈറ്റിലാണ് രജിസ്റ്റര്‍ ചെയ്യേണ്ടത്.

ഒക്ടോബര്‍ ഒന്നിന് തന്നെ എക്‌സൈസ് തീരുവ പ്രാബല്യത്തില്‍ വരുമെന്ന് ഡയറക്ടര്‍ ജനറല്‍ ഖാലിദ് അല്‍ ബുസ്താനി വ്യക്തമാക്കി.