ചരമം: ഒറവില്‍ അബ്ദുറഹ്മാന്‍ മുസ് ലിയാരുടെ ഭാര്യ ഫാത്തിമ

Posted on: September 15, 2017 10:30 am | Last updated: September 15, 2017 at 10:35 am

പടിഞ്ഞാറങ്ങാടി: സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറിയും കോഴിക്കോട് മുദാക്കര പളളിയിലെ മുദരിസുമായിരുന്ന ഒറവില്‍ അബ്ദു റഹ്മാന്‍ മുസ്ലിയാരുടെ ഭാര്യയും സൂഫിവര്യനായ അറക്കല്‍ മൂപ്പരുടെ മകളുമായ ചുങ്കത്ത് ഫാത്തിമ എന്ന പാത്തുണ്ണി ഉമ്മ (107) നിര്യാതയായി.

മക്കള്‍: ഒറവില്‍ അബ്ദുള്ള മുസ്ലിയാര്‍ (ഉണ്ണി മുസ്ലിയാര്‍), ഒറവില്‍ ഹൈദര്‍ മുസ്ലിയാര്‍ (കേരള മുസ്ലിം ജമാഅത്ത് തൃത്താല സോണ്‍ പ്രസിഡന്റ്, പടിഞ്ഞാറങ്ങാടി മഹല്ല് പ്രസിഡന്റ്). മരുമക്കള്‍: ആഇശ, റുഖിയ.
മയ്യിത്ത് നിസ്‌കാരം ഇന്ന് ജുമുഅക്ക് മുന്‍പ് അറക്കല്‍ ജുമാ മസ്ജിദില്‍ നടക്കുന്നതാണ്.