സഊദിയില്‍ കാളിംഗ് അപ്ലിക്കേഷനുകള്‍ക്കുള്ള വിലക്ക് നീക്കാന്‍ മന്ത്രി

Posted on: September 14, 2017 11:35 pm | Last updated: September 14, 2017 at 11:35 pm

ജിദ്ദ:സഊദിയിലെ മൊബെയില്‍ കംബനികള്‍ കാളിംഗ് അപ്ലിക്കേഷനുകള്‍ക്ക് ഏര്‍പ്പെടുത്തിയ വിലക്കുകള്‍ അടുത്ത ബുധനാഴ്ചക്കകം നീക്കം ചെയ്യണമെന്ന് സഊദി കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് ഇന്‍ഫര്‍ മേഷന്‍ ടെക്‌നോളജി മന്ത്രി അബ്ദുല്ല അല്‍ സവാഹ ആവശ്യപ്പെട്ടു.

മൊബെയില്‍ കംബനികള്‍ അപ്ലിക്കേഷനുകള്‍ പരിശോധിച്ച് ആവശ്യമായ നടപടികള്‍ എടുക്കുമെന്ന് ഉറപ്പ് നല്‍കിയതായി മന്ത്രി അറിയിച്ചു.

ഉപഭോക്താക്കളുടെ സംതൃപ്തിക്കാണു മുന്‍ ഗണന നല്‍കേണ്ടതെന്നും രാജ്യത്തെ ജനങ്ങള്‍ക്ക് മികച്ച സേവനം നല്‍കാന്‍ ടെലികോം കമ്പനികള്‍ ബാധ്യസ്ഥരാണെന്നും മന്ത്രി പറഞ്ഞു.

പല അപ്ലിക്കേഷനുകളിലെയും വീഡിയോകാളുകളും ആഡിയോ കാളുകളും മൊബൈല്‍ കമ്പനികള്‍ നേരത്തെ ബ്ലോക്ക് ചെയ്തിരുന്നു.