റോഡുകളെക്കുറിച്ചുള്ള പരാതികള്‍ ഇനി നേരിട്ട് പറയാം

Posted on: September 14, 2017 9:03 pm | Last updated: September 14, 2017 at 9:03 pm

തിരുവനന്തപുരം: പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെക്കുറിച്ചുള്ള പരാതികള്‍ അറിയിക്കുന്നതിന് പൊതുജനങ്ങള്‍ക്ക് ഇന്ന് മുതല്‍ വൈകുന്നേരം 3.30മുതല്‍ ട്രോള്‍ ഫ്രീ നമ്പറായ 1800 425 7771 വഴി സേവനം ലഭ്യമാകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം 03.30 മുതല്‍ 04.30 വരെ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ജി സുധാകരനെ നേരിട്ടും, മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 09.30 മുതല്‍ 07.30 വരെ ജീവനക്കാരോടും പരാതികള്‍ വിളിച്ച് അറിയിക്കാവുന്നതാണെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റിലൂടെ പറഞ്ഞു.

മുഖ്യമന്ത്രിയുടെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം വായിക്കാം…..

ഇനി പരാതികള്‍ നേരിട്ട് പറയാം..
പൊതുജനങ്ങൾക്ക് പൊതുമരാമത്ത് വകുപ്പിന് കീഴിലുള്ള റോഡുകളെക്കുറിച്ചുള്ള പരാതികൾ അറിയിക്കുന്നതിന് 14-09-2017 വൈകുന്നേരം 3.30 മുതൽ ടോൾ ഫ്രീ നമ്പർ 1800 425 7771 വഴി സേവനം ലഭ്യമാകും.

പൊതുജനങ്ങള്‍ക്ക് 1800 425 7771 എന്ന ടോള്‍ഫ്രീ നമ്പറിലേക്ക് മാസത്തിലെ ആദ്യ ബുധനാഴ്ച വൈകുന്നേരം 03.30 മുതല്‍ 04.30 വരെ പൊതുമരാമത്ത് രജിസ്‌ട്രേഷന്‍ വകുപ്പ് മന്ത്രി ശ്രീ ജി സുധാകരനെ നേരിട്ടും, മറ്റ് പ്രവൃത്തി ദിവസങ്ങളില്‍ രാവിലെ 09.30 മുതല്‍ 07.30 വരെ ജീവനക്കാരോടും പരാതികള്‍ വിളിച്ച് അറിയിക്കാവുന്നതാണ്.

പരാതികള്‍ സ്വീകരിച്ച് കഴിഞ്ഞാല്‍ വിളിക്കുന്ന ആളിന്‍റെ പേര്, ഫോണ്‍ നമ്പര്‍ മുതലായവ രേഖപ്പെടുത്തും. പരാതി ഏത് റോഡിനെക്കുറിച്ചാണെന്നും ഏത് അസിസ്റ്റന്‍റ് എക്സിക്യൂട്ടീവ് എഞ്ചിനീയറുടെ പരിധിയിലാണെന്നും പരിശോധിച്ച് ബന്ധപ്പെട്ട അസി: എക്സിക്യൂട്ടീവ് എഞ്ചിനീയറെ ജീവനക്കാര്‍ ഫോണില്‍ ബന്ധപ്പെട്ട് ഫോണ്‍ നമ്പര്‍ കൈമാറും.

പരാതി ബോധ്യപ്പെടുന്ന അസി: എക്സിക്യൂട്ടീവ് എഞ്ചിനീയര്‍ പരാതിക്ക് പരിഹാരം ഉണ്ടാക്കി പരാതിക്കാരനെ തിരികെ വിളിക്കും. പരിഹാരമുണ്ടാകാത്ത പക്ഷം അതിന്‍റെ കാരണം പരാതിക്കാരനെ അറിയിക്കുകയും ചെയ്യും.

TollFreeNumber – 1800 425 7771

towards #NAVAKERALAM