വനിതാ കമ്മീഷന്‍ അധ്യക്ഷക്കെതിരായ വധഭീഷണി പ്രത്യേക സംഘം അന്വേഷിക്കണം: വിഎസ്

Posted on: September 14, 2017 2:57 pm | Last updated: September 14, 2017 at 2:58 pm
SHARE

തിരുവനന്തപുരം: വനിതാ കമ്മിഷന്‍ അധ്യക്ഷ എംസി ജോസഫൈനെതിരായ വധഭീഷണിയെക്കുറിച്ച് പ്രത്യേക അന്വേഷണ സംഘത്തെ വച്ച് അന്വേഷിക്കണമെന്ന് വിഎസ് അച്യുതാനന്ദന്‍. വളരെ ഗുരുതരമായ സംഭവമാണിത്. ഭരണഘടനാനുസൃതമായി പ്രവര്‍ത്തിക്കുന്ന കമ്മീഷന്‍ ചെയര്‍മാനെതിരെ നിരന്തരം ഭീഷണി സന്ദേശങ്ങളും മനുഷ്യവിസര്‍ജ്യമടക്കമുള്ള പാഴ്‌സലുകളും അയക്കുന്നതിന് പിന്നിലെ വ്യക്തികളെ നിയമത്തിന് മുന്നില്‍ കൊണ്ടുവരണം.

സ്ത്രീകള്‍ക്കു നേരെ നടക്കുന്ന അതിക്രമങ്ങള്‍ സംബന്ധിച്ച് കേസെടുത്ത് അന്വേഷണം നടത്തുക എന്ന ഉത്തരവാദിത്വം നിര്‍വഹിക്കാന്‍ വനിതാ കമ്മീഷന് കഴിയാതെ വരുന്നത് ഒരുതരത്തിലും വച്ചു പൊറുപ്പിക്കാനാകില്ലെന്നും വി എസ് പ്രസ്താവനയില്‍ പറഞ്ഞു.

LEAVE A REPLY

Please enter your comment!
Please enter your name here