അമേരിക്കയെ ചാരമാക്കും, ജപ്പാനെ മുക്കും; കടുത്ത ഭീഷണിയുമായി ഉത്തര കൊറിയ

Posted on: September 14, 2017 1:08 pm | Last updated: September 14, 2017 at 2:50 pm

സോള്‍: ആണവായുധം ഉപയോഗിച്ച് അമേരിക്കയെ ചാരമാക്കുമെന്നും ജപ്പാനെ കടലില്‍ മുക്കിക്കളയുമെന്നും ഉത്തരകൊറിയ. അമേരിക്കയെ വെറും ചാരവും അന്ധകാരവുമാക്കി മാറ്റും. അതിനായി ഇതുവരെ ഒരുക്കിവെച്ച എല്ലാ പ്രതികാരമാര്‍ഗങ്ങളും ഉപയോഗപ്പെടുത്താം. അണുവായുധം ഉപയോഗിച്ച് ജപ്പാന്റെ ദ്വീപസമൂഹങ്ങളെ കടലില്‍ മുക്കുകയാണ് വേണ്ടത്. ഞങ്ങള്‍ക്കരികില്‍ ഇനി ഇങ്ങനെയൊരു രാജ്യം ആവശ്യമില്ലെന്നും ഉത്തര കൊറിയയുടെ ഔദ്യോഗിക വാര്‍ത്താ ഏജന്‍സി പ്രസിദ്ധീകരിച്ച വാര്‍ത്താ കുറിപ്പില്‍ പറയുന്നു.

അടുത്തിടെ നടത്തിയ ആണവായുധ പരീക്ഷണത്തെ തുടര്‍ന്ന് ഉത്തരകൊറിയക്കെതിരെ ഐക്യരാഷ്ട്രസഭാ രക്ഷാസമിതി പാസ്സാക്കിയ പ്രമേയത്തെ പിന്തുണച്ചതിന്റെ പശ്ചാത്തലത്തിലാണ് അമേരിക്കക്കും ജപ്പാനും കടുത്ത ഭീഷണിയുമായി ഉത്തര കൊറിയ രംഗത്തെത്തിയത്.