തിരുവനന്തപുരം: ഹൈടെക് മോഷണക്കേസ് പ്രതി ബണ്ടിചോര്‍ തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ ആത്മഹത്യക്ക് ശ്രമിച്ചു. സിഎഫ് എല്‍ ബള്‍ബ് പൊട്ടിച്ച് ചില്ലുകള്‍ വിഴുങ്ങിയാണ് ഇയാള്‍ ആത്മഹത്യക്ക് ശ്രമം നടത്തിയത്. ഇതേതുടര്‍ന്ന് ബണ്ടി ചോറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
ദേവീന്ദര്‍ സിംഗ് എന്ന ബണ്ടി ചോര്‍ രാജ്യാന്തര കുറ്റവാളിയാണ്. വിദേശ മലയാളിയായ വേണുഗോപാല്‍ നായരുടെ വീട്ടില്‍ കവര്‍ച്ച നടത്തിയ കേസില്‍ ശിക്ഷ ലഭിച്ചതാണ് ഇയാള്‍ ജയിലില്‍ കഴിയുന്നത്. പത്ത് വര്‍ഷം കഠിന തടവിനും പതിനായിരം രൂപ പിഴയുമാണ് ശിക്ഷ വിധിച്ചത്.