Connect with us

Kozhikode

ചരമം: രാമനാട്ടുകര ഇമ്പിച്ചിക്കോയ ഹാജി

Published

|

Last Updated

രാമനാട്ടുകര: കാരന്തൂര്‍ സുന്നി മര്‍കസ് മാനേജിംഗ് കമ്മിറ്റി അംഗവും വിവിധ സുന്നി സ്ഥാപനങ്ങളുടെയും പള്ളികളുടെയും ഭാരവാഹിയുമായ രാമനാട്ടുകര എ പി ഇമ്പിച്ചിക്കോയ ഹാജി (73) നിര്യാതനായി. അസുഖ ബാധിതനായി ചികിത്സയില്‍ കഴിയവെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില ഇന്ന് രാവിലെയായിരുന്നു അന്ത്യം. മയ്യിത്ത് നിസ്‌കാരം ഇന്ന് വൈകീട്ട് അഞ്ചിന് രാമനാട്ടുകാരയില്‍.

കോടമ്പുഴ ദഅവ കോളജ് വൈസ് പ്രസിഡന്റ്, ഐക്കരപ്പടി മര്‍കസ് സ്‌കൂള്‍ ട്രഷറര്‍, ചുങ്കം മസ്ജിദുല്‍ ഫാറൂഖ് സെക്രട്ടറി, ചുങ്കം റെഡ്ക്രസന്റ് ഹോസ്പിറ്റല്‍ വൈസ് ചെയര്‍മാന്‍, രാമനാട്ടുകര മസ്ജിദ് ബിലാല്‍ രക്ഷാധികാരി, രാമനാട്ടുകര ടൗണ്‍ പള്ളി പ്രസിഡന്റ് തുടങ്ങിയ സ്ഥാനങ്ങള്‍ വഹിച്ചു.

 

---- facebook comment plugin here -----

Latest