ഡാലസില്‍ ആയുധധാരി ഏഴ് പേരെ വെടിവെച്ചുകൊന്നു

Posted on: September 11, 2017 1:24 pm | Last updated: September 11, 2017 at 1:24 pm

പ്ലാനൊ: വടക്കന്‍ ഡാലസിലെ പ്ലാനൊയിലെ ഒരു വീട്ടിലുണ്ടായ വെടിവെപ്പില്‍ അക്രമിയടക്കം എട്ട് പേര്‍ കൊല്ലപ്പെട്ടു. ഏഴ് പേരെ അക്രമി വെടിവെച്ചുകൊല്ലുകയായിരുന്നു. വെസ്റ്റ് സ്പിറിംഗ് ക്രീക്ക് പാര്‍ക്ക് വേ 1700 ബ്ലോക്കിലെ വീട്ടില്‍ ഞായറാഴ്ച രാത്രിയോടെയാണ് സംഭവം. അക്രമിയെ പോലീസ് വെടിവെച്ച് വീഴ്ത്തുകയായിരുന്നു.

ഗ്രിഡിറോണ്‍ ഫുട്‌ബോളില്‍ (അമേരിക്കന്‍ ഫുട്‌ബോള്‍) ഡാലസ് കൗബോയ്‌സ് ടീമിന്റെ കളി കാണുന്നതിനിടെയാണ് വെടിവെപ്പുണ്ടായതെന്ന് സമീപവാസികള്‍ പറഞ്ഞു. ഏഴ് പേരുടെ മൃതദേഹങ്ങള്‍ വീട്ടില്‍ നിന്ന് കണ്ടെടുത്തു. പരുക്കേറ്റ രണ്ട് പേരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുണ്ട്. വെടിവെപ്പുണ്ടാകാനുള്ള സാഹര്യത്തെ കുറിച്ച് പോലീസ് വെളിപ്പെടുത്തിയിട്ടില്ല.