Connect with us

Kerala

ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍; തന്നെ ഒതുക്കി, അവസരങ്ങള്‍ ഇല്ലാതാക്കി;

Published

|

Last Updated

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ റിമാന്‍ഡില്‍ കഴിയുന്ന ദിലീപിനെതിരെ നടന്‍ അനൂപ് ചന്ദ്രന്‍ പോലീസിന് മൊഴി നല്‍കി. തന്റെ ദിലീപ് ഭീഷണിപ്പെടുത്തിയെന്നും സിനിമയില്‍ നിന്ന് തന്നെ ഒതുക്കിയെന്നുമാണ് അനൂപിന്റെ മൊഴി.

എറണാകുളം റൂറല്‍ എസ്പി ഫോണില്‍ അനൂപ് ചന്ദ്രനെ വിളിച്ചാണ് മൊഴി രേഖപ്പെടുത്തിയിരിക്കുന്നത്. ഒരു സ്വകാര്യ ചാനലില്‍ പരിപാടിയില്‍ മിമിക്രിക്കെതിരെ അഭിപ്രായം പറഞ്ഞതാണ് ദിലീപ് തനിക്കെതിരെ തിരിയാന്‍ കാരണമെന്നും അനൂപ് ചന്ദ്രന്റെ മൊഴിയിലുണ്ട്.