Connect with us

Gulf

നൂറ് സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന 'നിര്‍മിത ബുദ്ധി' സ്ഥാപിച്ചു

Published

|

Last Updated

യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സര്‍വീസ് ഒണ്‍ സന്ദര്‍ശിച്ചപ്പോള്‍

ദുബൈ: ഒരു കുടക്കീഴില്‍ വിവിധ സര്‍ക്കാര്‍ സേവനങ്ങള്‍ പ്രദാനം ചെയ്യുന്ന എമിറേറ്റ്‌സ് ടവറിലെ സ്മാര്‍ട് ഗവണ്‍മെന്റ്‌സര്‍വിസ് സെന്ററില്‍, നിര്‍മിത ബുദ്ധി (ആര്‍ ടിഫിഷ്യല്‍ ഇന്റലിജന്‍സ്) സാങ്കേതിക വിദ്യ ഏര്‍പ്പെടുത്തി. യു എ ഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് അല്‍ മക്തൂം സംവിധാനം ഉദ്ഘാടനം ചെയ്തു. സര്‍വീസ് ഒണ്‍ എന്ന പേരിലുള്ള കേന്ദ്രത്തില്‍ 14 സര്‍ക്കാര്‍ വകുപ്പുകളുടെ നൂറിലധികം സേവനങ്ങള്‍ ലഭ്യമായിരിക്കും. ആഭ്യന്തര, മാനവശേഷി സ്വദേശി വല്കരണ, പരിസ്ഥിതി, സാംസ്‌കാരിക മന്ത്രാലയങ്ങളുടെയും ടെലി കമ്മ്യുണിക്കേഷന്‍, എമിറേറ്റ്‌സ് പോസ്റ്റ് തുടങ്ങിയ വകുപ്പുകളുടെയും സേവനങ്ങള്‍ ഇതില്‍ ഉള്‍പെടും. കുറെ ഓഫീസുകള്‍ കയറിയിറങ്ങാതെ ഒരിടത്തുനിന്നുതന്നെ ആവശ്യം നേടിയെടുക്കാനുള്ള സൗകര്യം കേന്ദ്രത്തിലുണ്ടാകുമെന്ന് ശൈഖ് മുഹമ്മദ് ചൂണ്ടിക്കാട്ടി.

ഈ കേന്ദ്രം മാതൃകാപരമാണ്. ഇവിടെ വകുപ്പ് പ്രതിനിധികള്‍ സഹായത്തിനുണ്ടാകും. ഇതൊരു തുടക്കം മാത്രമാണ്. ഇത്തരത്തില്‍ വേറെയും കേന്ദ്രങ്ങള്‍ സ്ഥാപിക്കും. ശൈഖ് മുഹമ്മദ് പറഞ്ഞു. ഐ ബി എമ്മിന് കീഴിലുള്ള വാട്‌സണ്‍ എന്ന സ്ഥാപനമാണ് നിര്‍മിത ബുദ്ധി വികസിപ്പിച്ചത്. ഇവിടെ കൂറ്റന്‍ സ്‌ക്രീന്‍ മുഖേന ആശയ വിനിമയ സംവിധാനം ഉണ്ടാകും. വൈവാഹിക കരാര്‍, ജനന സര്‍ട്ടിഫിക്കറ്റ്, സ്വകാര്യ സ്ഥാപനങ്ങള്‍ക്ക് തൊഴില്‍ കരാര്‍ എന്നിവ ഇവിടെ വിതരണംതുടങ്ങിയിട്ടുണ്ട്.

ഇവിടെ ആദ്യ വിവാഹകരാറിന് ശൈഖ് മുഹമ്മദ് സാക്ഷ്യം വഹിച്ചു. ശൈഖ് മുഹമ്മദിന്റെ കീഴില്‍ ജോലിചെയ്യുന്ന ഉമര്‍ സുല്‍ത്താന്‍ അല്‍ ഉലമ, അമല്‍ അഹ്മദ് ബിന്‍ ശബീബ് എന്നിവരാണ് വധൂവരന്മാരായി എത്തിയത്. വീഡിയോ കോണ്‍ഫറന്‍സ് വഴി ദുബൈ കോര്‍ട് ഉദ്യോഗസ്ഥര്‍ കരാറിന് നേതൃത്വം നല്‍കി. പുതിയതായിസ്ഥാപിച്ച റോബോര്‍ടാണ് കരാര്‍ പരിശോധന നടത്തിയത്.

സിറാജ് ഗൾഫ് എഡിറ്റർ ഇൻ ചാർജ്