വി ഡി സതീശന്റെ പതിനാറടിയന്തരം ഹിന്ദു ഐക്യവേദി നടത്തുമെന്ന് സെക്രട്ടറിയുടെ ഭീഷണി

Posted on: September 10, 2017 8:02 pm | Last updated: September 10, 2017 at 8:02 pm

കൊച്ചി: വി ഡി സതീശന്‍ എം എല്‍ എയുടെ പതിനാറടിയന്തരം പറവൂരില്‍ ഞങ്ങള്‍ നടത്തുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന സെകട്ടറി ആര്‍ വി ബാബു. ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല പറവൂരില്‍ എഴുത്തുകാരെ ഭീ ഷണിപ്പെടുത്തി നടത്തിയ പ്രസംഗ വേദിയില്‍ വെച്ചാണ് സെക്രട്ടറിയുടെയും ഭീഷണി.

സഭ്യേതരവും ഹീനവുമായ ഭാഷയിലാണ് യോഗത്തില്‍ പങ്കെടുത്തവരെല്ലാം പ്രസംഗിച്ചത്. നാട്ടില്‍ മതസ്പര്‍ധ വളര്‍ത്തുവാനും സംഘര്‍ഷങ്ങള്‍ ഉണ്ടാക്കുവാനും ലക്ഷ്യമിട്ടായിരുന്നു പ്രസംഗമെന്ന് കരുതുന്നു. പരാതി ലഭിച്ചതിനെ തുടര്‍ന്ന് പ്രസംഗങ്ങളുടെ മുഴുവന്‍ ഓഡിയോ വീഡിയോ ക്ലിപ്പിംഗുകളും പോലീസ് പരിശോധിച്ച് വരികയാണ്.

കഴിഞ്ഞ വര്‍ഷം പറവൂരില്‍ ഹിന്ദു മഹാ സംഗമത്തില്‍ മതസ്പര്‍ധ വളര്‍ത്തുന്ന രീതിയില്‍ പ്രസംഗിച്ച എസ് എന്‍ ഡി പി ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെതിരെ പോലീസ് കേസെടുത്തിരുന്നു.