കശ്മീരില്‍ വീണ്ടും ഏറ്റുമുട്ടല്‍; ഒരു ഭീകരനെ വധിച്ചു

Posted on: September 10, 2017 12:09 pm | Last updated: September 11, 2017 at 8:47 am

കശ്മീരില്‍ സുരക്ഷാ സേനയുമായി നടന്ന ഏറ്റുമുട്ടലില്‍ ഒരു ഭീകരന്‍ കൊല്ലപ്പെട്ടു. മറ്റൊരു ഭീകരന്‍ കീഴടങ്ങി. ഞായറാഴ്ച രാവിലെ ഷോപിയാനില്‍ നടന്ന ഏറ്റുമുട്ടലിനിടയിലാണ് സംഭവം. സൈന്യത്തിന്റെ പിടിയിലകപ്പെടുമെന്ന് ഉറപ്പായ ഘട്ടത്തിലായിരുന്നു ഒരാള്‍ കീഴടങ്ങിയതെന്ന് അധികൃതര്‍ വ്യക്തമാക്കി.

ഏറ്റുമുട്ടല്‍ നടക്കുന്നതിനിടെ സമീപത്തുള്ള വീട്ടില്‍ കയറി ഒളിച്ച ഭീകരനെ സൈന്യം തന്ത്രപരമായി കീഴടങ്ങാന്‍ പ്രേരിപ്പിക്കുകയായിരുന്നു. അയാളെ കൊലപ്പെടുത്തില്ലെന്ന ഉറപ്പിനെ തുടര്‍ന്ന് ആ വീടിനു പുറത്തെത്തിയ ഇയാള്‍, കൈവശമുണ്ടായിരുന്ന എകെ47 തോക്ക് സൈനികര്‍ക്ക് കൈമാറിയതിനുശേഷം കീഴടങ്ങുകയായിരുന്നു