Connect with us

Ongoing News

മതേതര ബെഞ്ചുകള്‍: തൃത്താലയുടെ ഡോക്യുമെന്ററിക്ക് ഒന്നാം സ്ഥാനം

Published

|

Last Updated

കുമരനെല്ലൂര്‍: തൃത്താലയുടെ പശ്ചാത്തലത്തില്‍ പൊതുവിദ്യാഭ്യാസത്തിന്റെ പ്രാധാന്യം പ്രമേയമാക്കി നിര്‍മിച്ച ഡോക്യുമെന്ററിക്ക് കൊല്ലത്ത് നടന്ന എസ് എസ് എഫ് സംസ്ഥാന സാഹിത്യോത്സവില്‍ ഒന്നാം സ്ഥാനം.

സംസ്ഥാനത്തിനകത്തും പുറത്തുനിന്നുമുളള 16 ജില്ലകളുടെ എന്‍ട്രികളില്‍ നിന്നാണ് “മതേതര ബെഞ്ചുകള്‍ നിലനില്‍ക്കട്ടെ” എന്ന പേരിലുളള ഡോക്യുമെന്ററി ഒന്നാമതെത്തിയത്. തൃത്താല ദേശത്തിന്റെ വിദ്യാഭ്യാസ ചരിത്രവും നവോത്ഥാന പൈതൃകവും പറഞ്ഞുതുടങ്ങുന്ന ഡോക്യുമെന്ററി പുതിയ കാലത്ത് പൊതുവിദ്യാഭ്യാസ രംഗം നേരിടുന്ന പ്രതിസന്ധികള്‍ ചര്‍ച്ച ചെയ്യുന്നു. എസ് എസ് എഫ് തൃത്താല ഡിവിഷന്‍ ജനറല്‍ സെക്രട്ടറി ശരീഫ് നുസ്‌രി കുമ്പിടിയാണ് സംവിധാനം. ഹബീബ് കുണ്ടുകാട്, മുസമ്മില്‍ അറക്കല്‍ എന്നിവരാണ് പതിനഞ്ച് മിനിട്ട് ദൈര്‍ഘ്യമുള്ള ഡോക്യുമെന്ററിയുടെ ക്യാമറയും എഡിറ്റിംഗും നിര്‍വഹിച്ചിരിക്കുന്നത്