ദിലീപിൻെറ നിരപരാധിത്വം കാലം തെളിയിക്കുമെന്ന് ശ്രീനിവാസൻ

Posted on: September 9, 2017 1:40 pm | Last updated: September 9, 2017 at 1:40 pm

കൊച്ചി: നടി ആക്രമിച്ച കേസില്‍ വിചാരണ നേരിടുന്ന ദിലീപിന് പിന്തുണയുമായി കൂടുതല്‍ താരങ്ങള്‍. ദിലീപിന്റെ നിരപരാധിത്വം കാലം തെളിയിക്കുമെന്ന് നടന്‍ ശ്രീനിവാസന്‍ പറഞ്ഞു. ഇത്തരം ഒരു മണ്ടത്തരം ദിലീപ് ചെയ്യുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംഎല്‍എയും നടനുമായ ഗണേഷ്‌കുമാറും നേരത്തെ ദിലീപിനെ പിന്തുണച്ച് രംഗത്ത് വന്നിരുന്നു. എന്നാല്‍ ഗണേഷിന്റെ ഇടപെടല്‍ സാക്ഷികളെ സ്വാധീനിക്കാനാണെന്ന് കാണിച്ച് അന്വേഷണ സംഘം കോടതിയെ സമീപിച്ചിരിക്കുകയാണ്.