എസ് എസ് എഫ് സംസ്ഥാന സാഹിത്യേത്സവില്‍ മലപ്പുറം ഈസ്റ്റ് ഒന്നാമത്‌

Posted on: September 9, 2017 4:30 pm | Last updated: September 9, 2017 at 9:50 pm

കൊല്ല: മാപ്പിള കലയുടെ സര്‍ഗ വസന്തം തീര്‍ത്ത രണ്ട് രാപ്പകലുകള്‍ക്ക് വിട. എസ് എസ് എഫ്‌ സംസ്ഥാന സാഹിത്യോത്സവിന്റെ മത്സര ഇനങ്ങള്‍ക്ക് തിരശീല താഴ്ന്നു. മുഴുവന്‍ മത്സര ഫലങ്ങളും പുറത്ത് വന്നപ്പോള്‍ 551 പോയിന്റ് നേടി വീണ്ടും മലപ്പുറം ഈസ്റ്റ് ഒന്നാം സ്ഥാനം നിലനിര്‍ത്തി. 510 പോയിന്റോടെ   മലപ്പുറം വെസ്റ്റാണ് രണ്ടാം സ്ഥാനത്ത്. 409 പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

മറ്റുജില്ലകളുടെ പോയിന്റ് നില ഇങ്ങിനെ കണ്ണൂര്‍ 409 പാലക്കാട് 294 തൃശൂര്‍ 248 കാസര്‍ഗോഡ് 200 നീലഗിരി 140 വയനാട് 126 എറണാക്കുളം 121 ആലപ്പുഴ 91 പത്തനംതിട്ട 88 കൊല്ലം 71 തിരുവനന്തപുരം 65 കോട്ടയം 53 ഇടുക്കി 10