ഗൗരി ലങ്കേഷിന്റെ കൊലപാതകം; ഇത് എന്റെ ഇന്ത്യയല്ലന്ന് എ ആര്‍ റഹ്മാന്‍

Posted on: September 8, 2017 9:19 pm | Last updated: September 8, 2017 at 9:19 pm

മുംബൈ: മാധ്യപ്രവര്‍ത്തക ഗൗരി ലങ്കേഷിന്റെ മരണത്തില്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി ഓസ്‌കര്‍ ജേതാവ് എ.ആര്‍ റഹ്മാന്‍. ഗൗരിയുടെ കൊലപാതകത്തില്‍ താന്‍ അതീവ ദുഃഖിതനാണെന്ന് റഹ്മാന്‍ പറഞ്ഞു. ഇത്തരം സംഭവങ്ങള്‍ ഇനിയും ആവര്‍ത്തിക്കരുത്. ആവര്‍ത്തിച്ചാല്‍ ഇത് എന്റെ ഇന്ത്യയല്ലെന്നും റഹ്മന്‍ പറഞ്ഞു.

വണ്‍ ഹേര്‍ട്ട്: എ.ആര്‍ റഹ്മാന്‍ കണ്‍സേര്‍ട്ട് എന്ന സിനിമയുടെ പ്രീമിയര്‍ ഷോയുമായി ബന്ധപ്പെട്ട് മുംബൈയില്‍ നടന്ന ചടങ്ങില്‍ പങ്കെടുക്കാനെത്തിയപ്പോഴായിരുന്നു റഹ്മാന്റെ പ്രതികരണം.