Connect with us

National

നീറ്റിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന സമരങ്ങള്‍ സുപ്രീംകോടതി നിരോധിച്ചു

Published

|

Last Updated

ന്യൂഡല്‍ഹി; ദേശീയ മെഡിക്കല്‍ പ്രവേശന പരീക്ഷയായ നീറ്റിനെതിരെ തമിഴ്‌നാട്ടില്‍ നടക്കുന്ന സമരങ്ങള്‍ സുപ്രീം കോടതി നിരോധിച്ചു. ജനജീവിതം തടസപ്പെടുത്തി സമരം ചെയ്യുന്ന സമരക്കാര്‍ക്കെതിരേ കര്‍ശന നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരിനോട് കോടതി നിര്‍ദ്ദേശിച്ചു.

അനിതയുടെ മരണം സംബന്ധിച്ച് ഈ മാസം പതിനഞ്ചിനകം സംസ്ഥാന സര്‍ക്കാര്‍ വിശദീകരണം നല്‍കണമെന്നും കോടതി നിര്‍ദ്ദേശിച്ചു. ജസ്റ്റിസ് ദീപക് മിശ്ര അധ്യക്ഷനായ ബെഞ്ചാണ് ഇത് സംബന്ധിച്ച് നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്. നീറ്റിനെതിരേ നിയമപോരാട്ടം നടത്തിയ അനിതയെന്ന ദളിത് വിദ്യാര്‍ത്ഥിനി മെഡിക്കല്‍ പ്രവേശനം ലഭിക്കാത്തതിനെ തുടര്‍ന്നു ജീവനൊടുക്കിയതിനു പിന്നാലെയാണ് തമിഴ്‌നാട്ടില്‍ നീറ്റ് പിന്‍വലിക്കണമെന്നാവശ്യപ്പെട്ട് പ്രതിഷേധങ്ങള്‍ ആരംഭിച്ചത്.

Latest