ഐ സി എഫ് ഈദ് ടൂര്‍ ശ്രദ്ധേയമായി

Posted on: September 7, 2017 9:31 pm | Last updated: September 7, 2017 at 9:31 pm
ഐ സി എഫ് ടൂറിനിടെ സംഘടിപ്പിച്ച മത്സരത്തിലെ വിജയികള്‍ക്ക് ട്രോഫി നല്‍കുന്നു

ദോഹ: ഐ സി എഫ് ഖത്വര്‍ നാഷനല്‍ കമ്മിറ്റിയുടെ നേതൃത്വത്തില്‍ ദകീറയിലേക്ക് നടത്തിയ ഈദ് ടൂര്‍ ശ്രദ്ധേയമായി. കെ സി എഫ്, ആര്‍ എസ് സി പ്രവര്‍ത്തകരും പങ്ക് ചേര്‍ന്ന ടൂറില്‍ വിവിധ വൈജ്ഞാനിക, കലാ, കായിക പരിപാടികള്‍ അരങ്ങേറി.
പെനാല്‍റ്റി ഷൂട്ടൗട്ട്, കമ്പവലി, കബഡി, ദാഇറതുല്‍ വര്‍ദ്, ജസ്റ്റ് എ മിനുട്ട് തുടങ്ങി വിവിധയിനങ്ങളില്‍ നൂറിലേറെ പേര്‍ മത്സരിച്ചു. കെ സി എഫ് ടീം ഒന്നാം സ്ഥാനവും മദീന ഖലീഫ സെന്‍ട്രല്‍ രണ്ടാം സ്ഥാനവും നേടി.
ജേതാക്കള്‍ക്ക് അബ്ദുല്ലക്കുഞ്ഞി ഹാജി പാടി, അബ്ദുല്‍ ലത്വീഫ് സഖാഫി എന്നിവര്‍ ട്രോഫികള്‍ വിതരണം ചെയ്തു. വിവിധ പരിപാടികള്‍ക്ക് അബ്ദുര്‍റസാഖ് മുസ്‌ലിയാര്‍ പറവണ്ണ, ഡോ. ബി എം മുഹ്‌സിന്‍, ബശീര്‍ പുത്തൂപാടം, ഉമര്‍ കുണ്ടുതോട്, അബ്ദുര്‍റഹ്മാന്‍ മുയിപ്പോത്ത്, മൊയ്തീന്‍ ഇരിങ്ങല്ലൂര്‍ നേതൃത്വം നല്‍കി.

അഹ്മദ് സഖാഫി പേരാമ്പ്ര, അബ്ദുസ്സലാം ഹാജി പുത്തനത്താണി, അശ്‌റഫ് സഖാഫി മായനാട്, അസീസ് സഖാഫി പാലോളി തുടങ്ങിയവര്‍ സംബന്ധിച്ചു.