നടി ആക്രമിക്കപ്പെട്ട കേസ്: നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും

Posted on: September 7, 2017 10:27 am | Last updated: September 7, 2017 at 1:36 pm

കൊച്ചി: നടി ആക്രമിക്കപ്പെട്ട സംഭവത്തില്‍ ദിലീപിന്റെ സുഹൃത്തും നടനും സംവിധായകനുമായ നാദിര്‍ഷായെ വീണ്ടും ചോദ്യം ചെയ്യും. ചോദ്യം ചെയ്യാന്‍ നാദിര്‍ഷായെ അന്വേഷണ സംഘം വിളിപ്പിച്ചു. നാദിര്‍ഷാ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണിപ്പോള്‍. നെഞ്ച്‌വേദനയെ തുടര്‍ന്നാണ് ചികിത്സ തേടിയയെന്നാണ് ആശുപത്രി അധികൃതര്‍ വ്യക്തമാക്കുന്നത്.

ഇതിനിടെ, മുന്‍കൂര്‍ ജാമ്യത്തിനായി നാദിര്‍ഷാ നിയമോപദേശം തേടി.ആശുപത്രി വിട്ടാല്‍ ഉടന്‍ തന്നെ നാദിര്‍ഷായെ ചോദ്യം ചെയ്യുമെന്ന് പോലീസ് വ്യക്തമാക്കുന്നു. കേസുമായി ബന്ധപ്പെട്ട് നാദിര്‍ഷായെ നേരത്തെ വിശദമായി ചോദ്യം ചെയ്തിരുന്നു. എന്നാല്‍, നാദിര്‍ഷാ പറഞ്ഞ പല കാര്യങ്ങളും നുണയാണെന്ന വിലയിരുത്തലിലാണ് പോലീസ്.