ശ്രീലങ്കക്കെതിരെ ട്വന്റിട്വന്റിയും ജയിച്ചടക്കി ഇന്ത്യ

Posted on: September 6, 2017 10:52 pm | Last updated: September 7, 2017 at 9:33 am

കൊളംബോ : ട്വന്റിട്വന്റി മത്സരത്തില്‍ ശ്രീലങ്കയുടെ 170 റണ്‍സ് 3 വിക്കറ്റ് മാത്രം നഷ്ടത്തില്‍ ഇന്ത്യ മറികടന്നു. ഇതോടെ ടെസ്റ്റിലും ഏകദിനത്തിലും ട്വന്റിട്വന്റിയിലും ശ്രീലങ്കക്കെതിരെ സമ്പൂര്‍ണമായ ആധിപത്യം നേടി.

ടോസ് നേടിയ ഇന്ത്യന്‍ നായകന്‍ വിരാട് കോഹ്ലി ആതിഥേയരെ ബാറ്റിങ്ങിനയക്കുകയായിരുന്നു. ഇരുപതോവര്‍ ബാറ്റു ചെയ്ത ലങ്ക എഴു വിക്കറ്റ് നഷ്ടത്തില്‍ 170 റണ്‍സ് നേടുകയായിരുന്നു. 29 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ദില്‍ഷന്‍ മുനവീരയാണ് ലങ്കന്‍ നിരയിലെ ടോപ് സ്‌കോറര്‍. ഇന്ത്യക്ക് വേണ്ടി ചഹല്‍ മൂന്നു വിക്കറ്റ് വീഴ്ത്തി. കുല്‍ദീപ് യാദവ് രണ്ടും ജസ്പ്രീത് ബുമ്ര, അക്‌സര്‍ പട്ടേല്‍ എന്നിവര്‍ ഒരോ വിക്കറ്റ് വീതവും വീഴ്ത്തി. ഇന്ത്യക്കായി വിരാട് കോഹ്ലി(82) റണ്‍സെടുത്തു