ഗൗരി ലങ്കേഷ് വധം: പ്രതികളില്‍ ഒരാളുടെ സിസിടിവി ദൃശ്യങ്ങള്‍ ലഭിച്ചു

Posted on: September 6, 2017 1:56 pm | Last updated: September 6, 2017 at 3:44 pm
SHARE

ബംഗളൂരു: മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകയും ആക്ടിവിസ്റ്റുമായ ഗൗരി ലങ്കേഷിന് നേരെ
വെടിയുതിര്‍ത്ത പ്രതികളിലൊരാളുടെ സിസിടിവി ദൃശ്യം ലഭിച്ചു. ഹെല്‍മറ്റും ബാഗും ധരിച്ച യുവാവിന്റെ ദൃശ്യമാണ് സിസിടിവിയിലുള്ളത്. ബസവനഗുഡി മുതല്‍ ഇയാള്‍ ഗൗരി ലങ്കേഷിനെ പിന്തുടര്‍ന്നതായാണ് വിവരം.
ഇന്നലെ രാത്രി എട്ടരയോടെയാണ് ഗൗരി ലങ്കേഷ് രാജരാജേശ്വരി നഗറിലെ തന്റെ വസതിക്കടുത്ത് വെച്ച് വെടിയേറ്റ് മരിച്ചത്. ലങ്കേഷ് പത്രിക എന്ന പ്രതിവാര ടാബ്ലോയിഡിന്റെ എഡിറ്ററായിരുന്നു. ബി ജെ പി നല്‍കിയ അപകീര്‍ത്തി കേസില്‍ അവര്‍ ശിക്ഷിക്കപ്പെട്ടിരുന്നു. നിര്‍ഭയമായ പത്രപ്രവര്‍ത്തനത്തിന്റെ ആള്‍രൂപമായി വിശേഷിപ്പിക്കപ്പെട്ട ഗൗരി നിരവധി സാമൂഹിക തിന്മകള്‍ക്കെതിരെ തന്റെ തൂലിക ചലിപ്പിച്ചു.

ക്ലോസ് റേഞ്ചില്‍ നിന്ന് ഏഴ് തവണയാണ് അക്രമി വെടിയുതിര്‍ത്തതെന്ന് പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. ബി ജെ പി നേതാക്കള്‍ക്കെതിരെ നല്‍കിയ ഒരു റിപ്പോര്‍ട്ടിന്റെ പേരില്‍ അപകീര്‍ത്തി കേസ് നേരിട്ട ഗൗരി ലങ്കേഷിനെ 2016 നവംബറില്‍ ആറ് മാസം തടവിന് ശിക്ഷിച്ചിരുന്നു. നേരത്തേ കൊല്ലപ്പെട്ട ഹിന്ദുത്വ രാഷ്ട്രീയ വിമര്‍ശകന്‍ എം എം കല്‍ബുര്‍ഗിയുടെ ഘാതകരെ പിടികൂടണമെന്നാവശ്യപ്പെട്ട് നടന്ന പ്രക്ഷോഭങ്ങളുടെ മുന്‍നിരയില്‍ ഗൗരി ഉണ്ടായിരുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here