Connect with us

National

കൂട്ടുകാര്‍ക്കൊപ്പം തോക്ക് ചൂണ്ടി സെല്‍ഫി: എട്ട് വയസുകാരന് വെടിയേറ്റു

Published

|

Last Updated

ഗാസിയാബാദ്(ഉത്തര്‍പ്രദേശ്): ഉത്തര്‍പ്രദേശിലെ ഗാസിയാബാദില്‍ കൂട്ടുകാര്‍ക്കൊപ്പം തോക്ക് ചൂണ്ടി സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെ എട്ടുവയസുകാരന് തലയ്ക്ക് വെടിയേറ്റു. ജുനൈദ് എന്ന കുട്ടിയാണ് ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ച് സെല്‍ഫിയെടുക്കാന്‍ ശ്രമിച്ചത്. ജുനൈദിന്റെ അയല്‍ക്കാരനായ കലെയുടേതാണ് തോക്കെന്ന് പോലീസ് പറഞ്ഞു.

കൂട്ടുകാര്‍ക്കൊപ്പം തോക്ക് ഉപയോഗിച്ച് സെല്‍ഫിയെടുത്ത് സോഷ്യല്‍മീഡിയിയില്‍ പോസ്റ്റ് ചെയ്യാനായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അബദ്ധത്തില്‍ കാഞ്ചിവലിച്ചതാണ് വെടിപൊട്ടാന്‍ കാരണമായതെന്നും പോലീസ് പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ കുട്ടിയെ ഡല്‍ഹി ജിടിബി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ലൈസന്‍സില്ലാത്ത തോക്ക് ഉപയോഗിച്ചതിന് സുഹൃത്ത് കലെയെ പോലീസ്റ്റ് കസ്റ്റഡിയിലെടുത്തു.

Latest