മസ്ജിദുല്‍ ഹറം വിടവാങ്ങല്‍ ത്വവാഫിന്റെ തിരക്കില്‍

Posted on: September 4, 2017 1:45 pm | Last updated: September 4, 2017 at 1:45 pm

മക്ക: ഈ വര്‍ഷത്തെ വിശുദ്ധ ഹജ്ജ് കര്‍മ്മത്തിന് പരിസമാപ്തി ആയതോടെ മസ്ജിദുല്‍ ഹറമും പരിസരങ്ങളും. വിടവാങ്ങല്‍ ത്വവാഫിന്റെ തിരക്കില്‍. ഹജ്ജ് കര്‍മ്മം പൂര്‍ത്തിയാക്കി സ്വദേശങ്ങളിലേക്ക് മടങ്ങുന്ന ഹാജിമാരുടെ തിരക്കാണ് ഹറമിലും പരിസരങ്ങളിലും ഉള്ളത്. കഴിഞ്ഞ രണ്ടുദിവസങ്ങളിലായി ലക്ഷകണക്കിന് തീര്‍ത്ഥാടകര്‍ ഹറമിലെത്തി വിടവാങ്ങല്‍ കര്‍മം പൂര്‍ത്തിയാക്കി.

കനത്ത ഗതാഗത തിരക്ക് മൂലം മിക്ക ഹാജിമാരും കാല്‍നടയായാണ് ഹറമിലെത്തിയത്. ശനിയാഴ്ച മുതല്‍ തന്നെ ഹാജിമാരുടെ യാത്ര ആരംഭിച്ചിരുന്നു, ഹറമിലെത്തുന്ന ഹാജിമാരുടെ തിരക്ക് നിയന്ത്രിക്കാന്‍ എല്ലാ മുന്‍കരുതലുകളും സുരക്ഷാവിഭാഗം സ്വീകരിച്ചിട്ടുണ്ട്. കൂടുതല്‍ തിരക്ക് അനുഭവപ്പെടുന്ന സ്ഥലങ്ങളില്‍ കൂടുതല്‍ സുരക്ഷാ ഉദ്യോഗസ്ഥരെ വിന്യസിച്ചിട്ടുണ്ട്.