Connect with us

National

അന്ന് അദ്വാനിയെ അറസ്റ്റു ചെയ്തു; ഇന്ന് ബിജെപി ഭരണത്തിൽ കേന്ദ്രമന്ത്രി

Published

|

Last Updated

ന്യൂഡൽഹി: അയോധ്യയിൽ രാമ ക്ഷേത്രം പണിയണം എന്നാവശ്യപ്പെട്ട് നടത്തിയ രഥ യാത്രക്കിടെ മുതിർന്ന ബിജെപി നേതാവ് എൽ കെ അഡ്വാനിയെ അറസ്റ്റ് ചെയ്ത ഐ എ എസ് ഓഫീസർ ഇന്ന് കേന്ദ്രമന്ത്രി. മന്ത്രിസഭാ പുനസംഘടനയിൽ പുതുതായി ചുമതലയേറ്റ ആർ കെ സിംഗ് ആണ് 1990 90 എൽ കെ അഡ്വാനിയെ അറസ്റ്റ് ചെയ്തത്.
രഥയാത്ര ബീഹാറിൽ എത്തിയപ്പോഴാണ് അന്നത്തെ മുഖ്യമന്ത്രി ലാലുപ്രസാദ് യാദവിന്റെ നിർദ്ദേശപ്രകാരം ആർ കെ സിങ്ങും മറ്റൊരു ഉദ്യോഗസ്ഥനും ചേർന്ന് അദ്വാനിയെ അറസ്റ്റു ചെയ്തത്. ആ സമയം ബീഹാർ ഗവൺമെന്റിനു കീഴിൽ സെക്രട്ടറിയായിരുന്നു ആർ കെ സിംഗ്. കുറച്ച് കാലങ്ങൾക്ക് ശേഷം യുപിഎ സർക്കാർ കേന്ദ്രത്തിൽ അധികാരത്തിൽ വന്നപ്പോൾ കേന്ദ്ര ആഭ്യന്തര സെക്രട്ടറിയായി ചുമതലയേറ്റു. 2014 പാർലമെന്റ് തിരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് ബിജെപിയിൽ ചേർന്ന സിംഗ് ബീഹാറിലെ അറയിൽ മത്സരിച്ച് വിജയിച്ചു.
---- facebook comment plugin here -----

Latest