കേന്ദ്രമന്ത്രി കൽ രാജ് മിശ്ര രാജിവച്ചു

Posted on: September 2, 2017 8:38 pm | Last updated: September 2, 2017 at 8:38 pm

ന്യൂഡൽഹി: കേന്ദ്ര ചെറുകിട ഇടത്തരം സംരംഭകത്വ മന്ത്രി കൽ രാജ് മിശ്ര രാജിവച്ചു. കേന്ദ്ര മന്ത്രിസഭ പുനസംഘടനക്ക് മുന്നോടിയായാണ് രാജി. പ്രധാനമന്ത്രി നരേന്ദ്രമോദിയെ കണ്ടു രാജിക്കത്ത് കൈമാറിയതായി മിശ്ര അറിയിച്ചു.

തന്റെ പ്രവർത്തനം മോശമായതിന്റെ പേരിൽ അല്ല രാജിയെന്ന് മിശ്ര പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു. 75 വയസ്സായ  തന്റെ കാര്യത്തിൽ എന്ത് തീരുമാനം വേണമെങ്കിലും എടുക്കാം എന്ന് പ്രധാനമന്ത്രിയെ നേരത്തെ അറിയിച്ചിരുന്നു. താൻ ഇത് പറഞ്ഞപ്പോൾ പ്രധാനമന്ത്രി വികാരഭരിതനായെന്നും മിശ്ര പറഞ്ഞു.