ദിലീപിനെ കാണാന്‍ കാവ്യയും മീനാക്ഷിയും ജയിലിലെത്തി

Posted on: September 2, 2017 6:42 pm | Last updated: September 2, 2017 at 8:50 pm

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അറസ്റ്റിലായ ദിലീപിനെ കാണാന്‍ ഭാര്യ കാവ്യാ മാധവന്‍ ആലുവ സബ് ജയിലില്‍ എത്തി. മകള്‍ മീനാക്ഷിയും കാവ്യയുടെ പിതാവ് മാധവനും കാവ്യക്കൊപ്പമുണ്ടായിരുന്നു. ഇരുപത്തിയഞ്ച് മിനുട്ടോളം ഇവര്‍ കൂടിക്കാഴ്ച നടത്തി.

നേരത്തെ നാദിര്‍ഷ ദിലീപിനെ ജയിലിലെത്തി കണ്ടിരുന്നു. അതിന് ശേഷമാണ് കാവ്യയും മീനാക്ഷിയും ദിലീപിനെ കാണാന്‍ എത്തിയത്. എന്നാല്‍ മാധ്യമങ്ങളോട് സംസാരിക്കാന്‍ കാവ്യ തയ്യാറായില്ല. പിതാവിന്റെ ശ്രാദ്ധ ചടങ്ങില്‍ പങ്കെടുക്കാന്‍ ദിലീപിന് നേരത്തെ അങ്കമാലി മജിസ്‌ട്രേറ്റ് കോടതി അനുമതി നല്‍കിയിരുന്നു. കേസില്‍ ദിലീപ് കഴിഞ്ഞ അമ്പത്തിയഞ്ച് ദിവസമായി ജയിലില്‍ കഴിയുകയാണ്. ദിലീപിന്റെ ജാമ്യാപേക്ഷ കഴിഞ്ഞ മൂന്നുപ്രാവശ്യം കോടതി തള്ളിയിരുന്നു.