Connect with us

Gulf

ഹജ്ജ്: ജംറകളിൽ കല്ലേറ് കർമ്മം പുരോഗമിക്കുന്നു

Published

|

Last Updated

മിന :വിശുദ്ധ ഹജ്ജിന്റെ സുപ്രധാന ചടങ്ങായ മിനയിലെ ജംറകളിലെ കല്ലേറ് കർമ്മം പുരോഗമിക്കുന്നു.അറഫയിലെ കല്ലേറ് കർമ്മം കഴിഞ്ഞ് മുസ്തലിഫയിൽ രാപ്പാർത്ത ഹാജിമാർ, സുബഹി നമസ്കാര ശേഷം  കല്ലേറ് കർമ്മങ്ങൾക്കായി ജംറ ലക്ഷ്യമാക്കി നീങ്ങി.വിദേശികളായ ഹാജിമാർ രാവിലെതന്നെ ജംറയിൽ കല്ലേറ് കർമ്മം പൂർത്തിയാക്കി ടെന്റുകളിലേക്ക് മടങ്ങി.

ഹാജിമാരുടെ തിരക്ക് കണക്കിലെടുത്ത് ഈ വർഷ   ജംറയിൽ കല്ലേറ് കർമ്മം നിർവഹിക്കുന്നതിന് അഭ്യന്തര ഹജ്ജ് തീർഥാടകർക്ക് നിയന്ത്രണം ഏർപ്പെടുത്തിട്ടുണ്ട്. ദുൽഹിജ്ജ 11ന് ഉച്ചക്ക് രണ്ടുമണിമുതൽ വൈകീട്ട് ആറുമണിവരെയും, ദുൽഹിജ്ജ 12ന് രാവിലെ പത്തര മണിമുതൽ ഉച്ചക്ക് രണ്ടുമണിവരെയുമാണ് നിയന്ത്രണം.

ജംറ പൂർണ്ണമായും ഇപ്പോൾ സുരക്ഷാ വലയത്തിലാണുള്ളത്. വിവിധ മന്ത്രാലയ സുരക്ഷാ വകുപ്പുകളുടെ സുരക്ഷാ വകുപ്പുകളുടെ ഹെലികോപ്റ്ററുകളും മുഴുവൻ സമയ ആകാശ നിരീക്ഷണവും ശതമാക്കിയിട്ടുണ്ട്. സുരക്ഷാ വിഭാഗത്തിന്റെ കൺട്രോൾ റൂമുമായി ബന്ധിപ്പിച്ച ആധുനിക സൗകര്യങ്ങളോടെയുള്ള ക്യാമറകൾ ജംറയിൽ സ്ഥാപിച്ചിട്ടുണ്ട്. കൂടാതെ അടിയന്തിര സാഹചര്യങ്ങളെ നേരിടുന്നതിനു ഹെലിപ്പാഡുകളും. എയർ ആംബുലസുകളും ജംറയിൽ ഒരുക്കിയിട്ടുണ്ട്.

ജംറയിൽ കല്ലേറുകർമ്മം സുഗമമാകുന്നതിനു വിപുലമായ സൗകര്യങ്ങളാണ് ഒരുക്കിയിരിക്കുന്നത് നാല് നിലകളുള്ള ജംറയിൽ  പത്തിലധികം കവാടങ്ങളാണുള്ളത് , തിരക്ക് വർധിക്കുന്ന സമയങ്ങളിൽ വിവിധ നിലകളിലേക്ക് കടത്തിവിട്ടാണ് സുരക്ഷാ വിഭാഗം തിരക്ക് നിയന്ത്രിക്കുന്നത്

സിറാജ് പ്രതിനിധി, ദമാം

---- facebook comment plugin here -----

Latest