Connect with us

Ongoing News

റോഹിങ്ക്യന്‍ ജനതയെ ക്രൂരമായി കൂട്ടകൊലചെയ്ത് ബര്‍മീസ് സൈന്യം

Published

|

Last Updated

People gather around Baw Du Pa camp, a camp for stateless Rohingya people in north of Sittwe, western Rakhine state, Myanmar, Tuesday, May 3, 2016. A fire on Tuesday burned down a camp in western Myanmar that shelters members of the country”s persecuted Rohingya minority, leaving 440 families homeless. (Photo via AP)

മ്യാന്‍മര്‍: റോഹിങ്ക്യയിലെ റതെദാങില്‍ സുരക്ഷാ സേന നടത്തിയ ആക്രമണത്തില്‍ വനിതകളും കുട്ടികളുമടക്കം 130 ഓളം പേര്‍ കൊല്ലപ്പെട്ടു. റതെദാങിലെ ചുട്പിന്‍ ഗ്രാം വളഞ്ഞാണ് ബര്‍മീസ് സൈന്യം റോഹിങ്ക്യകളെ വകവരുത്തിയത്.

മരിച്ചവര്‍ക്കായി ഗ്രാമത്തില്‍ ശവക്കുഴികള്‍ ഒരുക്കിയിരുന്നെങ്കിലും മൃതദേഹങ്ങള്‍ കൂട്ടിയിട്ട് കത്തിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ സംഘടനയായ അര്‍കാന്‍ ഗ്രൂപ്പ് ഡയറക്ടര്‍ ക്രിസ് ലെവ വെളിപ്പെടുത്തി.

ബര്‍മീസ് സൈന്യത്തിന്റെ പിന്തുണയോടെ നടക്കുന്ന വംശഹത്യ ഭയന്ന് ബംഗ്ലാദേശിലേക്കുള്ള അഭയാര്‍ത്ഥി പ്രവാഹം വീണ്ടും സജീവമായിട്ടുണ്ട്. ആയിരക്കണക്കിന് പേരാണ് പ്രദേശത്തു നിന്ന് പ്രാണ രക്ഷാര്‍ത്ഥം ഒഴിഞ്ഞുപോകുന്നതെന്ന് ഛതം ഹൗസ് ഏഷ്യ പ്രോഗ്രാം അസോസിയേറ്റ് ഫെലോ ചാരു ലത ഹോഗ് പറയുന്നു.&ിയുെ;പ്രദേശത്തേക്ക് നിലവില്‍ മാധ്യമപവര്‍ത്തകരെ അനുവദിക്കുന്നില്ല