പോക്കര്‍ കടലുണ്ടി അന്തരിച്ചു

Posted on: September 2, 2017 11:42 am | Last updated: September 2, 2017 at 1:58 pm

വളളിക്കുന്ന്: പ്രശസ്ത എഴുത്തുകാരനും ചിന്തകനുമായ പോക്കര്‍ കടലുണ്ടി (74) അന്തരിച്ചു. ഇസ്ലാമിക വിജ്ഞാനകോശം എക്‌സി.എഡിറ്ററായിരുന്നു.ധിഷണാ രംഗത്ത് വിപുലമായ സൗഹൃദം പുലര്‍ത്തിയ പ്രതിഭയായിരുന്നു പോക്കര്‍ കടലുണ്ടി.

സയ്യിദ് ഇബ്‌റാഹീമിന്റെ നബി സീറ വിവര്‍ത്തനം, ശീറാസിലെ പൂങ്കുയില്‍, ഗുലിസ്താന്‍ കഥകള്‍, ബോസ്താന്‍ കഥകള്‍, പേര്‍ഷ്യന്‍ മഹാകവികള്‍, ഒരു പഞ്ചായത്തും കുറെ നായ്ക്കളും തുടങ്ങിയവ അദ്ദേഹത്തിന്റെ രചനകളാണ്.

ഭാര്യ: ജമീല. മക്കള്‍: സാബിര്‍ (റിയാദ്), സാലിഹ, സാദിഖ് (സയില്‍ ടാക്‌സ് വാളയാര്‍ ), അബ്ദുല്‍ ബാഖി.