കാശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു

Posted on: September 2, 2017 9:37 am | Last updated: September 2, 2017 at 2:53 pm

ശ്രീനഗര്‍: കശ്മീരില്‍ സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ തീവ്രവാദി കൊല്ലപ്പെട്ടു. ശനിയാഴ്ച രാവിലെ കുല്‍ഗാമിലെ താന്‍ട്രിപോറയിലാണ് ഏറ്റുമുട്ടലുണ്ടായത്. പ്രദേശത്ത് ഒളിഞ്ഞിരിക്കുന്ന തീവ്രവാദികളുമായി ഏറ്റുമുട്ടല്‍ തുടരുകയാണ്.

വെള്ളിയാഴ്ച രാത്രി ശ്രീനഗര്‍ ഹൈവേയില്‍ പൊലീസ് ബസിനുനേരെയുണ്ടായ തീവ്രവാദി ആക്രമണത്തില്‍ ഒരു പൊലീസുകാരന്‍ കൊല്ലപ്പെടുകയും എട്ടുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.ഇന്ത്യയില്‍ ഈദ് ആഘോഷം നടക്കുന്നതിനിടെ തീവ്രവാദികള്‍ നുഴഞ്ഞുകയറാനും ആക്രമണം നടത്താനും പദ്ധതിയിട്ടിരുന്നെന്ന് രഹസ്യാനേഷണ വിഭാഗം നേരത്തെ റിപ്പോര്‍ട്ട് ചെയ്തിരുന്നു.