Connect with us

International

ബേനസീര്‍ ഭൂട്ടോ വധക്കേസ്: മുഷറഫിനെ പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചു

Published

|

Last Updated

റാവല്‍പിണ്ടി: മുന്‍ പാക് പ്രസിഡന്റ് ബേനസീര്‍ ബൂട്ടോ കൊലക്കേസില്‍ പാക് മുന്‍ പ്രസിഡന്റ് പര്‍വേസ് മുഷറഫിനെ റാവല്‍പിണ്ടിയിലെ തീവ്രവാദ വിരുദ്ധ കോടതി പിടികിട്ടാപുള്ളിയായി പ്രഖ്യാപിച്ചു. കേസില്‍ അഞ്ച് പ്രതികളെ വെറുതെവിട്ട കോടതി രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് ശിക്ഷ വിധിച്ചു.

മുഷറഫിന്റെ സ്വത്തുക്കള്‍ കണ്ടുകെട്ടാനും കോടതി ഉത്തരവിട്ടിട്ടുണ്ട്. 2013ലാണ് മുഷറഫിനെ ബേനസീര്‍ ഭൂട്ടോ വധക്കേസില്‍ പ്രതിചേര്‍ത്തത്.

2007 ഡിസംബര്‍ 27ന് റാവല്‍പിണ്ടിയില്‍ തിരഞ്ഞെടുപ്പ് റാലിയില്‍ പങ്കെടുക്കവെ ബേനസീര്‍ വെടിയേറ്റ് മരിക്കുകയായിരുന്നു.

 

Latest