മുംബൈയില്‍ അഞ്ചുനില കെട്ടിടം തകര്‍ന്നു വീണ് 12 പേര്‍ മരിച്ചു

Posted on: August 31, 2017 12:26 pm | Last updated: August 31, 2017 at 6:49 pm

മുംബൈ: തെക്കന്‍ മുംബൈയിലെ പക്മോഡിയ നഗരത്തില്‍ അഞ്ച് നില കെട്ടിടം തകര്‍ന്നുവീണു 12 പേര്‍ മരിച്ചു. 30 പേര്‍ കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിക്കിടക്കുന്നതായി സംശയമുണ്ട്. വ്യാഴാഴ്ച രാവിലെ 8.45നായിരുന്നു സംഭവം.

പാക്മോഡിയായിലെ മൗലാന ഷൗക്കത്ത് അലി റോഡിലുള്ള അര്‍സിവാല എന്ന കെട്ടിടമാണ് തകര്‍ന്നത്. കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍നിന്നു 21 പേരെ രക്ഷാപ്രവര്‍ത്തകര്‍ രക്ഷിച്ചു. ഇവരെ സമീപത്തെ ജെജെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതായി അധികൃതര്‍ അറിയിച്ചു.

ദേശീയ ദുരന്തനിവാരണ സേനയും അഗ്നിശമന സേനയും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിവരുകയാണ്.