മോഷണം ചുമത്തി യുവാവിന്റെ ശരീരത്തില്‍ സൂചികള്‍ കയറ്റി

Posted on: August 30, 2017 12:59 am | Last updated: August 29, 2017 at 11:31 pm
SHARE

ഡയമണ്ട് ഹാര്‍ബര്‍: കടയില്‍ മോഷണം നടത്തിയെന്നാരോപിച്ച് യുവാവിനെ മര്‍ദിക്കുകയും ശരീരത്തില്‍ സൂചികള്‍ കുത്തിയിറക്കുകയും ചെയ്തു. പശ്ചിമ ബംഗാളിലെ സൗത്ത് 24 പര്‍ഗനാസ് ജില്ലയിലാണ് സംഭവം. ജോയ്‌നഗറിലെ ഒരു കടയില്‍ മോഷണം നടത്തിയെന്ന് ആരോപിച്ചായിരുന്നു മര്‍ദനം.

വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തില്‍ സ്ഥലത്തെത്തിയ പോലീസാണ് മര്‍ദനമേറ്റ് അവശനായ യുവാവിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്.
യുവാവിന്റെ നില ഗുരുതരമാണെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചു. മോഷണം നടത്തിയെന്ന സംശയത്തിന്റെ പേരിലാണ് തനിക്കെതിരെ ആക്രമണമുണ്ടായതെന്ന് യുവാവ് പറഞ്ഞു. തലകീഴായി കെട്ടിത്തൂക്കിയ ശേഷം നഖം പറിച്ചെടുക്കുകയും ശരീരത്തില്‍ സൂചികള്‍ കയറ്റുകയും ചെയ്തുവെന്നും യുവാവ് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു.

LEAVE A REPLY

Please enter your comment!
Please enter your name here