Connect with us

Gulf

രാജ്യാന്തര ബഹിരാകാശ ഗവേഷണ സമ്മേളനത്തിന് ദുബൈ വേദിയാകും

Published

|

Last Updated

എംബിആര്‍എസ്‌സി ഡയറക്ടര്‍ ജനറല്‍ യൂസഫ് ഹമദ് അല്‍ ശൈബാനി

ദുബൈ: 2020ലെ ഇന്റര്‍നാഷനല്‍ ആസ്‌ട്രോനോട്ടിക്കല്‍ കോണ്‍ഫറന്‍സിനു (ഐഎസി) ദുബൈ വേദിയാകും. ഈ രംഗത്തെ നേട്ടങ്ങളും പരിചയസമ്പത്തും സാമ്പത്തികഭദ്രതയും വിശദമാക്കുന്ന അപേക്ഷ ഇന്റര്‍നാഷനല്‍ ആസ്‌ട്രോനോട്ടിക്കല്‍ ഫെഡറേഷന് (ഐഎഎഫ്) മുഹമ്മദ് ബിന്‍ റാശിദ് സ്‌പേസ് സെന്റര്‍ (എംബിആര്‍എസ്‌സി) സമര്‍പിച്ചു. ഓസ്‌ട്രേലിയയില്‍ അടുത്തമാസം നടക്കുന്ന ഐഎസിയുടെ സമാപനവേളയില്‍ ഇതുസംബന്ധിച്ച പ്രഖ്യാപനമുണ്ടാകുമെന്ന് എംബിആര്‍എസ്‌സി ഡയറക്ടര്‍ ജനറല്‍ യൂസഫ് ഹമദ് അല്‍ ശൈബാനി പറഞ്ഞു. തുടര്‍നടപടികളുമായി മുന്നോട്ടുപോകാന്‍ പ്രത്യേക സമിതിക്കു രൂപംനല്‍കിയതായി എംബിആര്‍എസ്‌സി ശാസ്ത്ര–സാങ്കേതിക വിഭാഗം അസിസ്റ്റന്റ് ഡയറക്ടര്‍ ജനറല്‍ സാലിം ഹുമൈദ് അല്‍ മര്‍റി പറഞ്ഞു.

ഇത്തരമൊരു മേള സംഘടിപ്പിക്കാന്‍ അറബ് മേഖലക്ക് ആദ്യമായി അവസരം കിട്ടുകയെന്നതും ഈ രംഗത്തെ മുന്നേറ്റവും ഏറ്റവും മികച്ച വേദിയൊരുക്കാനുള്ള സൗകര്യങ്ങളും യു എ ഇയുടെ സാധ്യതകള്‍ വര്‍ധിപ്പിക്കുന്നു. ബഹിരാകാശ മേഖലയിലെ നൂതന സാങ്കേതിക വിദ്യകള്‍, ഗവേഷണ പദ്ധതികള്‍ തുടങ്ങിയവ ചര്‍ച്ചക്ക് വിധേയമാകും. 2020 ദുബൈയില്‍ വേള്‍ഡ് എക്‌സ്‌പോ നടക്കുന്നതും സമ്മേളനത്തിന് ഗുണകരമാകും. ബഹിരാകാശ പേടകങ്ങളുടെയും റോക്കറ്റുകളുടെയും രൂപകല്‍പന, പരീക്ഷണം, സാങ്കേതിക ഘടകങ്ങള്‍, റോക്കറ്റ് പ്രൊപല്‍ഷന്‍ സിസ്റ്റം തുടങ്ങിയവ ഉള്‍കൊള്ളുന്ന ശാസ്ത്രശാഖയാണ് ആസ്‌ട്രോനോട്ടിക്കല്‍ എന്‍ജിനീയറിംഗ്.

 

Latest