ഉത്തരവ് നടപ്പാക്കിയില്ല എം.ജി സര്‍വകലാശാലാ വി.സിയെ കോടതിമുറിയില്‍ നിര്‍ത്തിച്ചു

Posted on: August 29, 2017 2:54 pm | Last updated: August 29, 2017 at 2:54 pm

കൊച്ചി: കോടതി വിധി നടപ്പാക്കത്തതിനെ തുടര്‍ന്ന് എം.ജി വൈസ് ചാന്‍സലറേയും രജിസ്ട്രാറേയും ഹൈക്കോടതി ശിക്ഷിച്ചു. ഇന്ന് വൈകിട്ട് 4.30ന് കോടതി പിരിയുന്നത് വരെ മുറിയില്‍ നില്‍ക്കാനാണ് ഹൈക്കോടതി ഉത്തരവിട്ടത്. കോടതിയലക്ഷ്യക്കേസില്‍ വിളിച്ചുവരുത്തിയാണ് ശിക്ഷ.

2010ല്‍ ഹൈക്കോടതിയുടെ ഉത്തരവ് നടപ്പാക്കുന്നതില്‍ അനാസ്ഥ കാണിച്ചതിനെ തുടര്‍ന്നാണ് നടപടി.