30 അടി താഴ്ച്ചയിലേക്ക് കാര്‍ മറിഞ്ഞു  സബ് കളക്ടറും ഗണ്‍മാനും അത്ഭുതകരമായി രക്ഷപ്പെട്ടു

Posted on: August 28, 2017 11:31 pm | Last updated: August 28, 2017 at 11:31 pm

മൂന്നാര്‍ :30 അടി താഴ്ചയിലേക്ക് കാര്‍ മറിഞ്ഞു സബ് കളക്ടറും ഗണ്‍മാനും അത്ഭുതകരമായി രക്ഷപെട്ടു. ദേവികുളം സബ് കളക്ടര്‍ വി. ആര്‍. പ്രേംകുമാറും ഗണ്‍മാനുമാണ് രക്ഷപെട്ടത്. തിങ്കളാഴ്ച പുലര്‍ച്ചെ മൂന്നാര്‍ മറയൂര്‍ റോഡില്‍ വാഗവര ഫാക്ടറിക്ക് സമീപമായിരുന്നു അപകടം.

അപകടത്തില്‍ കാര്‍ പൂര്‍ണമായും തകര്‍ന്നു. ചിന്നാറില്‍നിന്ന് മൂന്നാറിലേക്ക് വരികയായിരുന്നു ഇവര്‍. സബ് കളക്ടറും ഗണ്‍മാനും മാത്രമാണ് കാറിലുണ്ടായിരുന്നത്. നിസാര പരിക്കേറ്റ ഇവരുവരെയും ടാറ്റാ ടീ ജനറല്‍ ആശുപത്രിയില്‍ പ്രഥമ ശുശ്രൂഷ നല്‍കി വിട്ടയച്ചു