കേരള പത്രപ്രവര്‍ത്തക യൂനിയന്‍: കമാല്‍ വരദൂര്‍ പ്രസിഡന്റ്, സി നാരായണന്‍ സെക്രട്ടറി

Posted on: August 28, 2017 9:28 am | Last updated: August 28, 2017 at 9:28 am

കേരള പത്രപ്രവര്‍ത്തക യൂനിയന്‍ സംസ്ഥാന പ്രസിഡന്റായി കമാല്‍ വരദൂരും (ചന്ദ്രിക) സെക്രട്ടറിയായി സി നാരായണനും (മാതൃഭൂമി) തിരഞ്ഞെടുക്കപ്പെട്ടു.

നിലവിലെ പ്രസിഡന്റ് മാധ്യമത്തിലെ അബ്ദുല്‍ ഗഫൂറിനെ 283 വോട്ടുകള്‍ക്ക് പരാജയപ്പെടുത്തിയാണ് കമാല്‍ തിരഞ്ഞെടുക്കപ്പെട്ടത്. ദേശാഭിമാനിയിലെ എം ഒ വര്‍ഗീസിനെ 433 വോട്ടുകള്‍ക്ക് പരാജപ്പെടുത്തിയാണ് നിലവിലെ സെക്രട്ടറി സി നാരായണന്‍ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടത്.