യമനില്‍ വ്യോമാക്രമണം; കുട്ടികള്‍ അടക്കം 14 മരണം

Posted on: August 25, 2017 2:39 pm | Last updated: August 25, 2017 at 3:05 pm

സന്‍ആ: യമന്‍ തലസ്ഥാനമായ സന്‍ആയിലെ ജനവാസ മേഖലയില്‍ അറബ് സഖ്യസേന നടത്തിയ വ്യോമാക്രമണത്തില്‍ കുട്ടികള്‍ അടക്കം 14 മരണം. ഫജ്അത്താന്‍ ജില്ലയിലെ രണ്ട് കെട്ടിടങ്ങള്‍ ആക്രമണത്തില്‍ നിലംപൊത്തി. നിരവധി പേര്‍ തകര്‍ന്ന കെട്ടിടാവശിഷ്ടങ്ങള്‍ക്ക് ഇടയില്‍ കുടുങ്ങിക്കിടക്കുന്നുണ്ട്.

ഈ ആഴ്ച ആദ്യം സഊദി ഫൈറ്റര്‍ ജറ്റ് വിമാനങ്ങള്‍ നടത്തിയ ബോംബാക്രമണത്തില്‍ സന്‍ആയില്‍ 41 പേര്‍ കൊല്ലപ്പെട്ടിരുന്നു. സഊദി സഖ്യസേനയും യമനിലെ ഹൂത്തികളും തമ്മിലുള്ള യുദ്ധം മനുഷ്യനിര്‍മിത ദുരന്തമാണെന്ന് യുഎന്‍ മനുഷ്യാവകാശ സംഘടനാ മേധാവി സ്റ്റീഫന്‍ ഒബ്രിയേണ്‍ പറഞ്ഞിരുന്നു.