Connect with us

National

ട്രെയിന്‍ അപകടം: റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ രാജിവെച്ചു

Published

|

Last Updated

ന്യൂഡല്‍ഹി: ഉത്തര്‍പ്രദേശില്‍ അടുത്തിടെയുണ്ടായ ട്രെയിന്‍ അപകടങ്ങളുടെ ധാര്‍മിക ഉത്തരവാദിത്വം ഏറ്റെടുത്ത് റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ എകെ മിത്തല്‍ രാജിവച്ചു. റെയില്‍വേ മന്ത്രി സുരേഷ് പ്രഭുവിന് അദ്ദേഹം രാജിക്കത്ത് സമര്‍പ്പിച്ചു. രാജി മന്ത്രി സ്വീകരിക്കുകയു‌ എയർ ഇന്ത്യ സിഎംഡി അശ്വനി ലൊഹാനിയെ പുതിയ റെയിൽവേ ബോർഡ് ചെയർമാനായി തിരഞ്ഞെടുക്കുകയും ചെയ്തു.

ഒരാഴ്ചയ്ക്കിടെ യുപിയില്‍ രണ്ട് ട്രെയിന്‍ അപകടങ്ങളാണുണ്ടായത്. കാണ്‍പൂരില്‍ ഇന്ന് പുലര്‍ച്ചെ കൈഫിയത്ത് എക്‌സ്പ്രസ് പാളം തെറ്റി 74 പേര്‍ക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശിലെ മുസാഫര്‍ നഗറില്‍ ഉദ്കല്‍ എക്‌സ്പ്രസ് പാളം തെറ്റി 22 പേരാണ് മരിച്ചത്.

Latest