ബസിന് പിന്നില്‍ ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരുക്ക്

Posted on: August 23, 2017 9:35 am | Last updated: August 23, 2017 at 12:35 pm

ആലപ്പുഴ: യാത്രക്കാരെ ഇറക്കുന്നതിനിടെ ബസിന് പിന്നില്‍ ലോറിയിടിച്ച് നിരവധി പേര്‍ക്ക് പരുക്കേറ്റു. ദേശീയ പാത കൊങ്ങിണി ചുടുകാട് ജംഗ്ഷനില്‍ വെച്ചാണ് അപകടമുണ്ടായത്. തെക്ക് നിന്നും വടക്ക് ഭാഗത്തേക്ക് വരികയായിരുന്ന സ്വകാര്യ ബസ് യാത്രക്കാരെ ഇറക്കാനായി സ്‌റ്റോപ്പില്‍ നിര്‍ത്തിയതായിരുന്നു. യാത്രക്കാര്‍ ഇറങ്ങവേ അതേ ദിശയില്‍ വന്ന പാര്‍സല്‍ സര്‍വീസ് ലോറി നിയന്ത്രണംവിട്ട് ബസിന് പിന്നില്‍ ഇടിക്കുകയായിരുന്നു.

ബസിലുണ്ടായിരുന്ന സ്‌കൂള്‍ കുട്ടികള്‍ക്കടക്കം പരുക്കേറ്റു. ആരുടെയും പരുക്ക് ഗുരുതരമല്ലെന്നാണ് പ്രാഥമിക വിവരം. പരുക്കേറ്റവരെ ആലപ്പുഴ ജനറല്‍ ആശുപത്രിയിലും, വണ്ടാനം മെഡിക്കല്‍ കോളജ് ആശുപത്രിയിലും പ്രവേശിപ്പിച്ചു.