Connect with us

Ongoing News

ആൻഡ്രോയിഡിന്റെ എട്ടാം പതിപ്പ് അവതരിപ്പിച്ചു; പേര് ഓറിയോ

Published

|

Last Updated

ന്യൂയോര്‍ക്ക്: ആന്‍ഡ്രേയിഡിന്റെ എട്ടാം പതിപ്പിന് പേര് ഓറിയോ. ഓറഞ്ച്, ഒക്‌ടോപസ്, ഓട്മില്‍ കുക്കീ എന്നീ പേരുകളെ പിന്തള്ളിയാണ് ഓറിയോ മുന്നിലെത്തിയത്. ഇന്ത്യന്‍ സമയം തിങ്കളാഴ്ച രാത്രി 12.10നാണ് ആന്‍ഡ്രായിഡ് ഓറിയോ ഔദ്യോഗികമായി അവതരിപ്പിച്ചത്.

കൂടുതല്‍ സുരക്ഷിതത്വവും കരുത്തും ഉള്‍ക്കൊള്ളുന്നതാണ് പുതിയ പതിപ്പെന്ന് ഗൂഗിള്‍ കേന്ദ്രങ്ങള്‍ വ്യക്തമാക്കി. മികച്ച ബാറ്ററി പെര്‍ഫോമന്‍സും ഓറിയോക്ക് നല്‍കാനാകും.

ഗൂഗിള്‍ പിക്‌സല്‍, ഗൂഗിള്‍ പിക്‌സല്‍ എക്‌സ് എല്‍ എന്നിവയിലാകും ഓറിയോ ആദ്യം ലഭ്യമാകുക. പിന്നീട് നെക്‌സസ് സീരീസ് ഫോണുകളിലും ഓറിയോ ഒഎസ് ലഭിക്കും. അടുത്തിടെ ഇറങ്ങാനിരിക്കുന്ന നോക്കിയ എട്ടിലും ഓറിയോ അപ്‌ഡേറ്റ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Latest