മിനിമം ബാലന്‍സ് ഇല്ലാത്തതിന്റെ പേരില്‍ മൂന്ന് മാസംകൊണ്ട് എസ് ബി ഐ ഈടാക്കിയത് 235 കോടി

Posted on: August 20, 2017 6:31 pm | Last updated: August 20, 2017 at 6:31 pm

ന്യൂഡല്‍ഹി: അക്കൗണ്ടുകളില്‍ മിനിമം ബാലന്‍സ് വേണം എന്ന നിയമം എസ്ബിഐ കര്‍ശനമാക്കി മാറ്റിയിരുന്നു.സാമ്പത്തികവര്‍ഷത്തിന്റെ ആദ്യപാദത്തില്‍ മിനിമം ബാലന്‍സ് ഇല്ലായെന്ന കാരണത്താല്‍ എസ്ബിഐ ഈടാക്കിയത് 235 കോടി രൂപ.388.74 ലക്ഷം ഇടപാടുകാരില്‍ നിന്നായാണ് മൂന്ന് മാസം കൊണ്ട് ഇത്രയും തുക ഈടാക്കിയതെന്ന് വിവരാവകാശ രേഖകളാണ് വ്യക്തമാക്കുന്നു.

മധ്യപ്രദേശിലെ നീമച്ച് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ചന്ദ്രശേഖര്‍ ഗൗഡ് നല്‍കിയ വിവരാവകാശ അന്വേഷണത്തിനാണ് എസ്ബിഐയില്‍ നിന്ന് മറുപടി ലഭിച്ചത്.മുംബൈ ഡെപ്യൂട്ടി ജനറല്‍ മാനേജറാണ് പിഴ സംബന്ധിച്ച വിവരം നല്‍കിയത്.സാധാരണകാരുടെ അക്കൗണ്ടുകളില്‍ നിന്ന് മിനിമം ബാലന്‍സില്ലെങ്കില്‍ പിഴ ഈടാക്കുന്നത് പുനപരിശോധിക്കണമെന്ന് ഗൗഡ് പൊതുമേഖലാ ബാങ്കിന് അപേക്ഷ നല്‍കിയിട്ടുണ്ട്.