പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ബലാത്സംഗം ചെയ്ത കേസില്‍ ആര്‍എസ്എസ് മുഖ്യശിക്ഷക് അറസ്റ്റില്‍

Posted on: August 18, 2017 1:08 pm | Last updated: August 18, 2017 at 1:08 pm

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ബലാത്സംഗം ചെയ്‌തെന്ന കേസില്‍ ആര്‍എസ്എസ് മുഖ്യശിക്ഷകിനെ പോലീസ് അറസ്റ്റ് ചെയ്തു. വലിയശാല ചിത്രനഗര്‍ കല്യാണിമന്ദിരത്തില്‍ ജയദേവ് (20) ആണ് അറസ്റ്റിലായത്.

ഇയാളെ നെയ്യാറ്റിന്‍കര ജുഡിഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് രണ്ടാഴ്ചത്തേക്ക് റിമാന്‍ഡ് ചെയ്തു.കുട്ടികള്‍ക്കെതിരായ ലൈംഗികാതിക്രമം തടയാനുള്ള പോക്‌സോ നിയമപ്രകാരം കേസെടുത്തു.  ജൂലൈ 21നാണ് കേസിനാസ്പദമായ സംഭവം. സംഭവമറിഞ്ഞ മാതാപിതാക്കള്‍ തിരുവല്ലം പോലീസില്‍ പരാതി നല്‍കുകയായിരുന്നു.