Connect with us

Gulf

പുതിയവ്യവസ്ഥ പ്രവാസികളോടുള്ളവെല്ലുവിളി: ഐ.സി.എഫ്

Published

|

Last Updated

കുവൈത്ത്: വിദേശത്തുവെച്ച്മരണപ്പെടുന്ന പ്രവാസികളുടെ ഭൗതികശരീരം ഇന്ത്യയിലേക്ക്‌കൊണ്ടുവരുന്നതിനായി പുതുതായിഏര്‍പ്പെടുത്തിയവ്യവസ്ഥ പിന്‍വലിക്കണമെന്ന് ഐ.സി.എഫ്. ആവശ്യപ്പെട്ടു.

മൃതദേഹങ്ങള്‍ഇന്ത്യയിലേക്ക്‌വിമാനത്തിലയക്കുമ്പോള്‍ നിര്‍ദ്ദിഷ്ടവിമാനത്താവളത്തില്‍എത്തുന്നതിന് 48 മണിക്കൂര്‍ മുമ്പ് വിമാനത്താവളത്തില്‍മരണസര്‍ട്ടിഫിക്കറ്റ്, എംബാമിംഗ്‌സര്‍ട്ടിഫിക്കറ്റ്, ഇന്ത്യന്‍ എംബസ്സിയുടെ എന്‍.ഒ.സി, റദ്ദാക്കിയ പാസ്‌പോര്‍ട്ടിന്റെ പകര്‍പ്പ്എന്നിവയുള്‍പ്പെടെയുള്ളരേഖകള്‍ഹാജരാക്കണമെന്ന പുതിയവ്യവസ്ഥ പ്രവാസികളോടുള്ളവെല്ലുവിളിയാണ്.

പുതിയവ്യവസ്ഥ പ്രകാരംമൃതദേഹങ്ങള്‍എത്തിക്കാനുള്ള പ്രക്രിയദിവസങ്ങള്‍ വൈകിപ്പിക്കാന്‍ ഇടവരുത്തും. മരണമടഞ്ഞ പ്രവാസികളുടെഉറ്റവരേയുംഅതത്‌രാജ്യങ്ങളില്‍സഹായിക്കുന്ന പ്രവാസിഇന്ത്യക്കാരായ സന്നദ്ധ പ്രവര്‍ത്തകരെയുംവട്ടംകറക്കും. രാജ്യത്തിന്റെ സാമ്പത്തിക വരുമാനത്തിന്റെ നട്ടെല്ലായ പ്രവാസികളെമരിച്ചാലുംവെറുതെവിടില്ല എന്ന സമീപനം അത്യന്തം അപലപനീയമാണ്.

കരിപ്പൂര്‍എയര്‍പോര്‍ട്ടിലെഹെല്‍ത്ത്ഓഫീസര്‍വിദേശരാജ്യങ്ങളിലെഎയര്‍പോര്‍ട്ടുകളിലേക്ക് അയച്ച പ്രസ്തുതസന്ദേശംദുരൂഹതസൃഷ്ടിക്കുന്നതാണ്. ഇത്തരംവിഷയങ്ങള്‍കൈകാര്യം ചെയ്യുമ്പോള്‍ സ്വീകരിക്കേണ്ട ജാഗ്രത സൂക്ഷിക്കപ്പെട്ടിട്ടില്ല.

തന്മൂലംമറ്റുവിമാനത്താവളങ്ങളിലേക്കുള്ളമൃതദേഹങ്ങള്‍കൊണ്ടുപോകുന്നതിനടക്കംതടസ്സവും ബുദ്ധിമുട്ടും നേരിടുകയാണ്. ഇക്കാര്യത്തില്‍കേന്ദ്ര സംസ്ഥാന ഭരണകൂടം നിലപാട്‌വ്യക്തമാക്കുകയുംവ്യവസ്ഥ പിന്‍വലിച്ചുകൊണ്ട് നടപടി സ്വീകരിക്കണമെന്നുംഐ.സി.എഫ്. ആവശ്യപ്പെട്ടു.

 

 

---- facebook comment plugin here -----

Latest