ആധാര്‍-പാന്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാനുള്ള അവസാന തിയതി നിശ്ചയിച്ചിട്ടില്ലെന്ന് അരുണ്‍ ജെയ്റ്റ്‌ലി

Posted on: August 11, 2017 8:48 pm | Last updated: August 11, 2017 at 8:48 pm

ന്യൂഡല്‍ഹി: ആധാര്‍പാന്‍ കാര്‍ഡുകള്‍ ബന്ധിപ്പിക്കാന്‍ അവസാന തീയതി നിശ്ചയിച്ചിട്ടില്ലെന്ന് ധനമന്ത്രി അരുണ്‍ ജയ്റ്റ്‌ലി.ലോക്‌സഭയില്‍ ഇതു സംബന്ധിച്ച ചോദ്യത്തിനു മറുപടി പറയവെയാണ് അരുണ്‍ ജയ്റ്റ്‌ലി ഇക്കാര്യം വ്യക്തമാക്കിയത്.ജൂലൈ ഒന്നു മുതല്‍ പാന്‍ കാര്‍ഡ് കൈവശമുള്ളവര്‍ ആധാര്‍ നമ്ബറുമായി ബന്ധിപ്പിക്കേണ്ടത് കേന്ദ്രസര്‍ക്കാര്‍ നിര്‍ബന്ധമാക്കിയിരുന്നു.

അതല്ലെങ്കില്‍ നികുതി അനുബന്ധ ഇടപാടുകള്‍ തടസപ്പെടുമെന്നും ജൂലൈ ഒന്നിനു ശേഷം ആധാര്‍ നമ്ബറില്ലാതെ പാന്‍കാര്‍ഡിന് അപേക്ഷിക്കാന്‍ കഴിയില്ലെന്നും കേന്ദ്രം അറിയിച്ചിരുന്നു.എന്നിരുന്നാലും ആധാര്‍പാന്‍ ബന്ധിപ്പിക്കലുമായി ബന്ധപ്പെട്ട് ജനങ്ങള്‍ക്കിടെ ആശങ്ക നിലനില്‍ക്കുന്നുണ്ട്.
ജൂണ്‍ 28 വരെ 25 കോടി പാന്‍ കാര്‍ഡ് ഉടമകളാണ് ഇന്ത്യയിലുള്ളത്.അതേസമയം ആധാര്‍ കാര്‍ഡ് ഉടമകളുടെ എണ്ണം 111 കോടി കവിഞ്ഞിട്ടുണ്ട്‌