അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍; പ്രാരംഭ നടപടികള്‍ തുടങ്ങി

Posted on: August 9, 2017 12:05 pm | Last updated: August 9, 2017 at 3:36 pm
SHARE

തിരുവനന്തപുരം: അതിരപ്പിള്ളി പദ്ധതിയുമായി മുന്നോട്ടെന്ന് സര്‍ക്കാര്‍ നിയമസഭയില്‍. പദ്ധതിയുടെ പ്രാരംഭ നടപടികള്‍ ആരംഭിച്ചെന്ന് വൈദ്യുതി മന്ത്രി എംഎം മണി അറിയിച്ചു. വനേതരപ്രവര്‍ത്തനങ്ങള്‍ക്ക് വനഭൂമി ഉപയോഗിക്കാനുള്ള നടപടിക്രമം പൂര്‍ത്തീകരിച്ചെന്നും മന്ത്രി രേഖാമൂലം സഭയെ അറിയിച്ചു. വികെ ഇബ്‌റാഹിം കുഞ്ഞ് എംഎല്‍എക്ക് നല്‍കിയ മറുപടിയിലാണ് മന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

വനസംരക്ഷണ നിയമപ്രകാരം വനഭൂമി മറ്റാവശ്യങ്ങള്‍ക്കായി ഉപയോഗിക്കുന്നതിന് സ്വീകരിക്കേണ്ട എല്ലാ നടപടികളും കെഎസ്ഇബി പൂര്‍ത്തീകരിച്ചിട്ടുണ്ട്. മറ്റു പ്രവര്‍ത്തികള്‍ പുരോഗമിക്കുകയാണ്. കേന്ദ്ര വൈദ്യുതി അതോറിറ്റിയും കേന്ദ്ര ജല കമ്മീഷനും നടത്തിയ പഠനത്തില്‍ പദ്ധതി ഗുണകരമാണെന്നാണ് കണ്ടെത്തിയതെന്നും മന്ത്രി പറഞ്ഞു.