Connect with us

National

എവറസ്റ്റ് കീഴടക്കിയെന്ന് പുളുവടിച്ച പോലീസ് ദമ്പതികളെ പിരിച്ചുവിട്ടു

Published

|

Last Updated

ദമ്പതികൾ പ്രചരിപ്പിച്ച വ്യാജ ചിത്രം

പൂനെ: എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന് വ്യാജ പ്രചാരണം നടത്തിയ പോലീസ് ദമ്പതികളെ സര്‍വീസില്‍ നിന്ന് പിരിച്ചുവിട്ടു. ശിവാജി നഗറിലെ പോലീസ് ഹെഡ് കോര്‍ട്ടേഴ്‌സിലെ കോണ്‍സ്റ്റബിള്‍ മാരായ ദിനേഷ് റാത്തോഡ് ഭാര്യ തര്‍കേശ്വരി റാത്തോഡ് എന്നിവരെയാണ് പിരിച്ചുവിട്ടത്. കുറ്റക്കാരാണെന്ന് കണ്ടെത്തിയതിനെ തടര്‍ന്ന് കഴിഞ്ഞ നവംബറില്‍ ഇവരെ സസ്‌പെന്‍ഡ് ചെയ്തിരുന്നു.

എവറസ്റ്റ് കൊടുമുടി കീഴടക്കിയെന്ന് കഴിഞ്ഞ മേയില്‍ സോഷ്യല്‍ മീഡിയയില്‍ വ്യാജ പ്രചാരണം നടത്തിയെന്നാണ് ഇവര്‍ക്കെതിരായ പരാതി. ഇതൊടൊപ്പം എവറസ്റ്റിന് മുകളില്‍ നില്‍ക്കുന്ന രീതിയില്‍ മോര്‍ഫ് ചെയ്ത ചിത്രവും ഇവര്‍ പ്രചരിപ്പിച്ചിരുന്നു. എവറസ്റ്റ് കീഴടക്കുന്ന ആദ്യത്തെ ഇന്ത്യന്‍ ദമ്പതികള്‍ എന്നായിരുന്നു ഇവരുടെ വ്യാജ അവകാശ വാദം. ഇവരുടെ നടപടി മഹാരാഷ്ട്ര പോലീസിന് നാണക്കേടുണ്ടാക്കിയെന്ന് ചൂണ്ടിക്കാണിച്ചാണ് സസ്‌പെന്‍ഡ് ചെയ്യാന്‍ തീരുമാനിച്ചത്.

---- facebook comment plugin here -----

Latest